പത്തനംതിട്ട: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനോടനുബന്ധിച്ച് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ജില്ല ആരോഗ്യ വിഭാഗം തയാറാക്കിയ പോസ്റ്ററുകള്‍ ജില്ലപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ല വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനറാണിക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍ ഷീജ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലപഞ്ചായത്ത് സെക്രട്ടറി എന്‍. നന്ദകുമാര്‍, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.സി.എസ് നന്ദിനി, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എ.സുനില്‍ കുമാര്‍, ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ മീഡിയ ഓഫിസര്‍മാരായ ആര്‍.ദീപ, വി.ആര്‍. ഷൈലാ ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം PTL 13 PRAKASANAM സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ജില്ല ആരോഗ്യ വിഭാഗം തയാറാക്കിയ പോസ്റ്ററുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനറാണിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. സ്‌കൂള്‍ കൗണ്‍സിലര്‍മാരെ സജ്ജമാക്കി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കോവിഡ് മഹാമാരിയിലും വെള്ളപ്പൊക്കത്തിലും അകപ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ പ്രവര്‍ത്തന മികവിനായി ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുട്ടികള്‍ക്കായുള്ള സമഗ്ര ലൈംഗിക വിദ്യാഭ്യാസം സംബന്ധിച്ച് റാന്നി താലൂക്ക് ആശുപത്രി സൈക്കോളജിസ്റ്റ് ഡോ.വി. ആരതിയും കൗണ്‍സലിങ് വര്‍ധിപ്പിക്കുന്നതിനായുള്ള ടെക്‌നിക്കുകള്‍ പരിചയപ്പെടുത്തി ഡി.എം.എച്ച്.പി പ്രോജക്ട് ഓഫിസര്‍ ടിസ്‌മോന്‍ ജോസഫും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജില്ല വനിത ശിശു വികസന ഓഫിസര്‍ പി.എസ് തസ്‌നീം, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ നീതാ ദാസ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ശൈശവ വിവാഹ നിരോധനം സംബന്ധിച്ച ബോധവത്കരണ പോസ്റ്റര്‍ 'പൊന്‍വാക്ക്' പ്രകാശനം ചെയ്തു. മാനസികാരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോളജ് വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച നാടകമത്സരത്തില്‍ പരുമല സൻെറ് ഗ്രിഗോറിയോസ് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്മൻെറ്, മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളജ് കോന്നി സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്മൻെറ് എന്നിവര്‍ യഥാസമയം ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായി. ചിത്രം PTL 12 PARISEELANAM സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ പ്രവര്‍ത്തന മികവിനായി ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് സംഘടിപ്പിച്ച ഏകദിന പരിശീലനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.