അപർണ ചികിത്സ സഹായ നിധി കൈമാറി

ചികിത്സ സഹായ നിധി വിതരണം അടൂർ: കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിലെ ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ ഡ്രൈവർ ആർ. ബിജുവി​ൻെറ ഏക മകൾ അപർണക്കായുള്ള ചികിത്സ സഹായ തുക വിതരണം ചെയ്തു. 23 വയസ്സുള്ള അപർണ എട്ട് മാസം ഗർഭിണിയാണ്. ഇതിനിടെ ഒരു വൃക്കയുടെ പ്രവർത്തനം പൂർണമായും നഷ്​ടമായി. ഈ സാഹചര്യത്തിൽ തുടർച്ചയായി എല്ലാ ദിവസവും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസിന് വിധേയമാകുകയാണ്. ജീവനക്കാരുടെ കൂട്ടായ്‌മയായ 'കരുണ' യുടെ നേതൃത്വത്തിൽ അപർണക്കായി ശേഖരിച്ച 1,04,842 രൂപ അടൂർ എ.ടി.ഒ കെ.കെ. ബിജി പിതാവിന് കൈമാറി. കരുണ പ്രസിഡൻറ് ടി.ആർ. ബിജു, ജനറൽ സെക്രട്ടറി മേലൂട് അഭിലാഷ്, ഭാരവാഹികളായ ജി. രവീന്ദ്രൻ, ജെ. രാജേഷ് കുമാർ, കെ. ബൈജു, ജി. ശിവദാസൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.