റാന്നി: ഒന്നരവർഷത്തെ ഇടവേളക്കുശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്. കോവിഡ് മഹാമാരിയുടെ കനത്ത വെല്ലുവിളികൾക്കിടയിലാണ് കുട്ടികൾ വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. എവിടെയോ നഷ്ടപ്പെട്ടുപോയ ചങ്ങാതിമാരുടെ സ്നേഹച്ചങ്ങലയിലെ കണ്ണികൾ ഇഴചേർക്കുന്നതിനും അധ്യാപകരുടെ സ്‌നേഹ ലാളനകളുടെ മടിത്തട്ടിലിൽ തലചായ്ക്കുവാനും കുസൃതിയും ആട്ടവും പാട്ടും ഇണക്കവും പിണക്കവുമൊക്കെ ഒത്തുചേരുന്ന വർണക്കൂടാരത്തിലേക്ക് ഓടിയെത്താൻ വെമ്പുകയാണ് നമ്മുടെ കുട്ടികൾ. കുട്ടികളുടെ മടങ്ങിവരവ് സുരക്ഷിതവും ആഹ്ലാദപൂർണവുമാക്കാനുള്ള ഒരുക്കങ്ങളിലാണ് റാന്നി ഉപജില്ലയിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ. കോവിഡ് കാലത്ത് വന്നുചേർന്ന വിദ്യാഭ്യാസ സ്തംഭനാവസ്ഥക്ക് താൽക്കാലിക പരിഹാരം എന്ന നിലയിലാണ് ഓൺലൈൻ പഠനം തുടങ്ങിയതെങ്കിലും അതിൻെറ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പഠന-പഠനേതര പ്രവർത്തനങ്ങളിൽ കുട്ടികളെ ഏറെ സജീവമായി നിലനിർത്തുവാൻ എണ്ണൂറാംവയൽ സ്‌കൂളിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. Ptl rni - 3 School story Part-I ഫോട്ടോ: വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് എൽ.പി സ്കൂൾ പി.എച്ച്. റഷീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.