പ്ലസ് വൺ സീറ്റുകൾ​ ഒഴിഞ്ഞുകിടക്കുന്നു

പത്തനംതിട്ട: ജില്ലയിൽ പ്ലസ്​ വണ്ണിന്​ 2508 സീറ്റുകൾ ഒഴിവ്.​ ജനറൽ വിഭാഗത്തിൽ 1546 സീറ്റുകൾ ഒഴിവ്​ വന്നിട്ടുണ്ട്​ . ധീവര 22, ഭിന്നശേഷി 38, ഇ. ഡബ്ല്യു. എസ്​ 112, ഈഴവ/ തീയ്യ/ ബില്ലവ 89, ഹിന്ദു ഒ. ബി. സി 34, കുടുംബി 11, കുശവ 11, എൽ.സി/ എസ്​.ഐ.യു.സി/ ആം​േഗ്ലാ ഇന്ത്യൻ 34, മുസ്​ലിം 78, എസ്​. സി 301, എസ്​. ടി 200, വിശ്വകർമ 22 , ക്രിസ്​ത്യൻ ഒ.ബി.സി 11 എന്നിങ്ങനെയാണ്​ ഒഴിവുകൾ. പ്ലസ്​ വൺ രണ്ടാംഘട്ട അലോട്ട്​​െമൻറ്​ പ്രകാരമുള്ള ​പ്രവേശന നടപടികൾ ജില്ലയിൽ പൂർത്തിയായിട്ടുണ്ട്​. ജില്ലയിൽ ഇക്കുറി 10,341 ​േപരാണ്​ എസ്​.എസ്​.എൽ.സി ജയിച്ചത്.​ ഇതിൽ 2612 പേർക്ക്​ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ ലഭിച്ചിരുന്നു. ജില്ലയിൽ ഇനി അധിക ബാച്ചുകളുടെ ആവശ്യമില്ല. അ​േപക്ഷിച്ച മുഴ​ുവൻ പേർക്കും സീറ്റ്​ ഉറപ്പായിട്ടുണ്ട്​. എന്നാൽ, മുഴുവൻ വിഷയങ്ങൾക്കും​ എ പ്ലസ്​ ലഭിച്ച ചില കുട്ടികൾക്ക്​ ആവശ്യപ്പെട്ട സയൻസ്​ വിഷയം കിട്ടിയില്ലെന്ന പരാതിയുമുണ്ട്​. ഗ്രാമീണ മേഖലയിലെ സ്​കൂളുകളിലാണ്​ കൂടുതൽ സീറ്റുകൾ ഒഴിവ്​ വന്നിട്ടുള്ളത്​. യാത്രാ സൗകര്യത്തി​ൻെറ അഭാവം കാരണം പല കുട്ടികളും ഗ്രാമപ്രദേശങ്ങളിലെ സ്​കൂളുകൾ തെരഞ്ഞെടുക്കാൻ തയാറായില്ല. എന്നാൽ, ​പത്തനംതിട്ട ഉൾപ്പെടെയുള്ള പ്രധാന ടൗൺ പ്രദേശങ്ങളിലെ മികച്ച സ്​കൂളുകളാണ്​ കൂടുതൽ പേരും തെരഞ്ഞെടുത്തത്​. ഉയർന്ന വിജയ ശതമാനമുള്ള സ്​കൂളുകളോടാണ്​ കൂടുതൽ പേരും താൽപര്യം കാണിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.