എൻ.എസ്.എസ് കോളജിൽ പ്രകടനം സംഘർഷത്തിൽ കലാശിച്ചു

പന്തളം: എൻ.എസ്.എസ് കോളജിൽ നവാഗതരെ വരവേൽക്കുന്നതിനിടെ വിദ്യാർഥി സംഘടനകളുടെ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തിവീശി വിരട്ടി ഓടിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് സംഘർഷത്തിന് തുടക്കം. പുതുതായി എത്തിയ വിദ്യാർഥികളെ സ്വീകരിക്കാൻ എസ്.എഫ്.ഐ, എ.ബി.വി.പി, കെ.എസ്‌.യു പ്രവർത്തകർ കോളജ് കവാടത്തിൽ എത്തി മുദ്രാവാക്യം വിളിച്ചു. എ.ബി.വി.പി, എസ്.എഫ്.ഐ വിദ്യാർഥികൾ മുഖാമുഖം മുദ്രാവാക്യം വിളിച്ചതോടെ പൊലീസ് ഇരുകൂട്ടരെയും വിരട്ടിയോടിച്ചു. തിങ്കളാഴ്ച വൈകീട്ട്​ കോളജ് കവാടത്തിൽ ചെറിയതോതിൽ സംഘർഷമുണ്ടായി. സംഘട്ടനത്തിൽ കോളജിലെ ബി.കോം മൂന്നാംവർഷ വിദ്യാർഥിയും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായ ജോയലിന്​ പരിക്കേറ്റിരുന്നു. ഇൗ സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ കോളജിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. രാവിലെ എസ്.എഫ്.ഐ പ്രവർത്തകർ കോളജിന്​ മുന്നിൽ എത്തി മുദ്രാവാക്യം വിളി ആരംഭിച്ചു. തുടർന്ന്​ എ.ബി.വി.പി പ്രവർത്തകർ പ്രകടനമായി എത്തി. തുടർന്നാണ്​ പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറി​ൻെറ നേതൃത്വത്തിൽ പൊലീസ് ഇരുകൂട്ടരെയും വിരട്ടിയോടിച്ചത്​​. എ.ബി.വി.പി പ്രവർത്തകർ കോളജിനുള്ളിലേക്ക് പ്രകടനവുമായി നീങ്ങി. കോളജിനുള്ളിൽ പുറത്തുള്ളവരും എത്തിയത് പൊലീസ് ചോദ്യം ചെയ്തതാണ് ഒടുവിൽ ലാത്തിച്ചാർജിൽ കലാശിച്ചത്. എ.ബി.വി.പി പ്രവർത്തകരെയും പുറത്തുനിന്ന്​ എത്തിയ ബി.ജെ.പി പ്രവർത്തകരെയും പൊലീസ് അറസ്​റ്റ്​ ചെയ്ത് നീക്കി. കോളജിൽ ഒന്നാം വർഷക്കാർക്കും പി.ജി ക്ലാസുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഘർഷത്തിനുശേഷം ഐ.ഡി കാർഡ് പരിശോധിച്ചശേഷമാണ് വിദ്യാർഥികളെ കോളജിലേക്ക് പ്രവേശിപ്പിച്ചത്. ഫോട്ടോ .. പന്തളം എൻ.എസ്.എസ് കോളജിന് മുന്നിൽ വിദ്യാർഥി സംഘടനകളുടെ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.