സംയുക്ത കർഷക സമിതി പ്രതിഷേധക്കൂട്ടായ്മ

മല്ലപ്പള്ളി: ഡൽഹിയിൽ നടക്കുന്ന കർഷകസമരം ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട്​ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ മാർച്ചും പ്രതിഷേധക്കൂട്ടായ്മയും നടന്നു. കർഷകസംഘം ഏരിയ പ്രസിഡൻറ് ഡോ. ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി നീരാഞ്ജനം ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കിസാൻ ജനത ജില്ല കമ്മിറ്റി അംഗം രാജൻ എം. ഈപ്പൻ, ജോസഫ് ഇമ്മാനുവൽ, ജോർജ്​കുട്ടി പരിയാരം, എം.കെ. സതീഷ് കുമാർ, കെ.ഐ. മത്തായി. കെ.എസ്. വിജയൻ പിള്ള, ബിജു പുറത്തൂടൻ, ആൻറണി ജോർജ്, ബിബിൻ മാത്യൂസ്, ബി. പ്രമോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.