പോക്‌സോ കേസിൽ പ്രതിക്ക്​ തടവും പിഴയും

പത്തനംതിട്ട: ഏനാത്ത് സ്വദേശിനി 15 കാരിക്ക്​ നേരെ അർധരാത്രിയിൽ വീടി​ൻെറ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനിൽ സിജോ രാജുവിനെ (30) പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി തടവിനും പിഴ ശിക്ഷക്കും വിധിച്ചു. അതിക്രമിച്ചു കടന്നതിന് അഞ്ച്​ വർഷം തടവും 40,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ട്​ വർഷം തടവും 20,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചതിന് മൂന്ന്​ വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. പ്രതിക്ക്​തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കൂടിയ തടവു ശിക്ഷയായ അഞ്ച് വർഷം ജയിൽവാസം അനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവിൽ കഴിയണം. പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി ജയകുമാർ ജോണി​േൻറതാണ് വിധി. 2016 ലാണ് കേസിന് ആസ്പദമായ സംഭവം. രാത്രി ഉറങ്ങാൻ അമ്മയോടൊപ്പം കിടന്നതായിരുന്നു പെൺകുട്ടി. അർധരാത്രിയോടെ ആരോ ശരീരത്ത് പിടിക്കുന്നത് മനസ്സിലാക്കി ഞെട്ടി ഉണർന്നപ്പോൾ പ്രതി കട്ടിലിൽ ഇരിക്കുന്നതായി ലൈറ്റ് വെളിച്ചത്തിൽ കണ്ടു. മകളും അമ്മയും ബഹളം ​െവച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പ്രോസിക്യൂഷനു വേണ്ടി പ്രിൻസിപ്പൽ സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായ കേസ് രജിസ്​റ്റർ ചെയ്തത് ഏനാത്ത് പൊലീസാണ്. ജനപ്രതിനിധികൾക്കായി ശിൽപശാല പത്തനംതിട്ട: ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾക്കായി ശിൽപശാല നടത്തി. കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗം പ്രഫ. പി. ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ആ​േൻറാ ആൻറണി എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സംസ്ഥാന റിസോഴ്‌സ് പേഴ്‌സൻ അംശുലാൽ പൊന്നാറ വിഷയാവതരണം നടത്തി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.