കാവാരിക്കുളം കണ്ഠൻ കുമാര​െൻറ ജന്മദിനം ആഘോഷിച്ചു

കാവാരിക്കുളം കണ്ഠൻ കുമാര​ൻെറ ജന്മദിനം ആഘോഷിച്ചു പന്തളം: കേരള സാംബവർ സൊസൈറ്റി അടൂർ താലൂക്ക്​ യൂനിയ​ൻെറ നേതൃത്വത്തിൽ നവോത്ഥാന നായകൻ കാവാരിക്കുളം കണ്ഠൻ കുമാര​ൻെറ 158ാമത് ജന്മദിനം ആഘോഷിച്ചു. പന്തളം ചേരിക്കലിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ആ​േൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് അടൂർ താലൂക്ക് പ്രസിഡൻറ്‌ കെ. മോഹൻദാസ് അധ്യക്ഷതവഹിച്ചു. താലൂക്ക്​ സെക്രട്ടറി ശശി തൂവയൂർ, ഡോ. രതീഷ് കുമാർ, വി.ആർ രാമൻ, കൃഷ്ണൻകുട്ടി മന്നത്ത് എന്നിവരെ ആദരിച്ചു. ബി.എ, എൽഎൽ.ബി, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ഡോ. വർഗീസ് പേരയിൽ, പി.ആർ. ബാലൻ, സുശീല സന്തോഷ്‌, ചിത്തിര സി.ചന്ദ്രൻ, പി.എൻ. പുരുഷോത്തമൻ, രാമകൃഷ്ണൻ, എസ്. അരുൺ, ടി.കെ. സതി, വിനോദ്കുമാർ, ജയകുമാർ, എൻ. സദാശിവൻ, കെ.കെ. സുധാകരൻ, പി.കെ. സുഭാഷ്, പ്രമോദ് കണ്ണങ്കര, ടി.കെ. രാജേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കാവാരിക്കുളം കണ്ഠൻ കുമാര​ൻെറ 158ാമത് ജന്മദിനാഘോഷം ആ​േൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.