p4 lead എല്ലാ വ്യാപാരങ്ങളും മാർക്കറ്റ് കേന്ദ്രീകരിക്കണം എന്നാണ് നിർദേശം. പന്തളം: നഗരസഭയുടെ പരിധിയിലെ അനധികൃത കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ പൊലീസ് സഹായത്തോടെ ചൊവ്വാഴ്ച നടപടി സ്വീകരിക്കും. ഇതിനു മുന്നോടിയായി നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ വാഹനങ്ങളിലും മറ്റുമായി കച്ചവടം നടത്തുന്ന അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ട നിർദേശം നൽകിയെങ്കിലും പലയിടങ്ങളിലും തർക്കത്തിനിടയായി. എം.സി റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷൻ മുതൽ പന്തളം ജങ്ഷൻ വരെയും മാവേലിക്കര -പത്തനംതിട്ട റോഡിലും ഇരുഭാഗങ്ങളിലുമായി നിരവധി കച്ചവടസ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാലാണ് നഗരസഭ ഒഴിപ്പിക്കൽ നടപടിക്ക് മുതിർന്നത്. തിങ്കളാഴ്ച വൈകീട്ട് വഴിയോര കച്ചവടം നടത്തുന്നവരെ നഗരസഭ കൗൺസിലർമാർ നേരിെട്ടത്തി ഒഴിയാൻ ആവശ്യപ്പെട്ടു. എല്ലാ വ്യാപാരങ്ങളും മാർക്കറ്റ് കേന്ദ്രീകരിക്കണം എന്നാണ് നിർദേശം. ഇതിൻെറ ഭാഗമായി ചൊവ്വാഴ്ച അനധികൃത കച്ചവടക്കാരെ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കും. മാർക്കറ്റിൽ കച്ചവടം കേന്ദ്രീകരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു ഫോട്ടോ: തിങ്കളാഴ്ച വൈകീട്ട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ നഗരസഭ അധികൃതർ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.