'സഹോദരിക്ക് സ്നേഹഭവനം' പദ്ധതിക്ക് തുടക്കം

അടൂർ: പഴകുളം തട്ടത്തുമല പ്രദേശത്ത് ആരോരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന സഹോദരിക്ക് വീട് എന്ന സ്വപ്നം സാക്ഷാത്​കരിക്കുന്നു. അവർ താമസിച്ചുകൊണ്ടിരുന്ന ഒറ്റമുറി വീട് കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയിരുന്നു. ഇപ്പോൾ ടാർപോളിൻ വലിച്ചുകെട്ടിയാണ് മലമുകളിൽ അവർ താമസിക്കുന്നത്. കാട്ടുപന്നികളുടെ ശല്യമുള്ള പ്രദേശമാണ് തട്ടത്തുമല. ഇവർക്ക് സുമനസ്സുകളുടെ സഹായത്തോടെ പഴകുളം ഏഴാം വാർഡിൽ അഞ്ചുസൻെറ് സ്ഥലം വാങ്ങി നൽകിയിരുന്നു. ഇവരുടെ അവസ്ഥ പഴകുളം കൂട്ടായ്മ വഴി അറിഞ്ഞ തലശ്ശേരി സ്നേഹസൗഹൃദം ചാരിറ്റബിൾ ട്രസ്​റ്റ്​ ഇവർക്ക് ഒരു സ്നേഹവീട് നിർമിച്ചുനൽകാൻ തീരുമാനിച്ചു. ട്രസ്​റ്റ്​ ചെയർമാൻ അമർഷാൻ കുറ്റിയടിക്കൽ നിർവഹിച്ചു. ഇമാം കബീർ മൗലവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജിത റഷീദ്, മിനി രാജു, ജെ. ഷിഹാബുദ്ദീൻ, ഷിഹാബുദ്ദീൻ കുന്നുംപുറം, തട്ടത്തിൽ ബദറുദ്ദീൻ, നൗഷാദ് നെല്ലിവിള, അസീസ് അയത്തികോണിൽ, സജീവ് അയത്തികോണിൽ എന്നിവർ സംബന്ധിച്ചു. PTL ADR Love home പഴകുളം തട്ടത്തുമലയിലെ സഹോദരിക്ക് ഒരു വീട് പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.