തിരുവല്ല - പൊടിയാടി റോഡ് സഞ്ചാരയോഗ്യമാക്കണം

തിരുവല്ല : തിരുവല്ല - പൊടിയാടി റോഡ് നിർമാണം എത്രയും വേഗം പൂർത്തീകരിച്ച് യാത്രക്കാരുടെ ദുരിതം ഒഴിവാക്കണമെന്ന് കോൺഗ്രസ് വെസ്​റ്റ്​ മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് കെ.പി. രഘുകുമാർ അധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ ആർ.ജയകുമാർ, ജില്ല ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കേരി, നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ, ലാൽ നന്ദാവനം, അഡ്വ. ജയപ്രകാശ്, ഷാജി പറയത്തുകാട്ടിൽ, ശ്രീകുമാർ പിള്ള, എ.ജി. ജയദേവൻ, സോമൻ കല്ലേലി, ടി.പി. ഹരി, ഗിരീഷ് രാജ്ഭവൻ, റെജി മണലിൽ, കുര്യൻ ജോർജ്, ജോർജ് മാത്യു, രാജു സീതാസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.