മഴപെയ്താൽ വഴിയടയുന്ന കുരുമ്പൻമൂഴി

വടശ്ശേരിക്കര: മാനത്ത് മഴമേഘം മൂടിയാൽ, കുരുമ്പൻമൂഴി നിവാസികൾ ഒറ്റപ്പെടും. വെള്ളപ്പൊക്കം കാരണം പ്രധാനപാത അടയുന്നതോടെയാണ് ഈ വനാന്തര ഗ്രാമത്തിൽ ദുരിതം തുടങ്ങുന്നത്. പരാതികൾ പറഞ്ഞും പ്രതിഷേധം അറിയിച്ചും മടു​െത്തന്ന് നാട്ടുകാർ. മലയോര മേഖലയായ വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പമ്പാ നദിയിലെ കുരുമ്പൻമൂഴി കോസ്​ വേ വെള്ളത്തിലായാൽ പ്രദേശവാസികൾ ഒറ്റപ്പെട്ടുപോകും. കഴിഞ്ഞ പ്രളയകാലത്ത് ദിവസങ്ങളോളം കുറുമ്പൻമൂഴി മണക്കയം ഭാഗത്തുള്ള 300ലേറെ കുടുംബങ്ങളാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നത്. സ്ഥിരമായി വെള്ളപ്പൊക്ക കാലത്ത് ഒറ്റപ്പെട്ടുപോകുന്ന കുറുമ്പൻമൂഴി പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണികൂടി ഉണ്ടായത് നാട്ടുകാരെ ദുരിതത്തിലാക്കി. കൂലിത്തൊഴിലാളികളും ആദിവാസികളും താമസിക്കുന്ന ഈ പ്രദേശത്തി​ൻെറ ദുരിതംകാണാൻ ബന്ധപ്പെട്ട ജനപ്രതിനിധികളും വിവിധ സർക്കാർ വകുപ്പുകളും വന്നുപോകാറുണ്ടെങ്കിലും പരിഹാരം ഉണ്ടാകുന്നില്ല. ഓരോതവണയും വെള്ളം ഉയരുമ്പോൾ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിച്ച്​ വാഗ്‌ദാനങ്ങൾ നൽകി മടങ്ങുമെന്ന് നാട്ടുകാർ പറയുന്നു. ഇവിടേക്കുള്ള വഴി വെള്ളംകയറി അടഞ്ഞാൽ പിന്നെ പുറംലോകവുമായി ബന്ധപ്പെടാൻ മാർഗമില്ല. കഴിഞ്ഞ ദിവസങ്ങളിലെ വെള്ളപ്പൊക്കത്തിൽ കുറുമ്പൻമൂഴി കോസ്‌വേയിൽ വന്മരങ്ങൾ വന്നുതട്ടിയതിനാൽ കോസ്‌വേക്ക്​ ബലക്ഷയം സംഭവിച്ചതായും സംശയമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.