കോമളത്ത് പുതിയ പാലം നിർമിക്കണം -പി.ജെ. ജോസഫ് മല്ലപ്പള്ളി: പ്രളയത്തിൽ തകർന്ന കോമളം പാലത്തിന് പകരമായി പുതിയപാലം നിർമിക്കണമെന്നും അതുവരെ അടിയന്തരമായി താൽക്കാലിക സംവിധാനം ഏർപ്പെടുത്തണമെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. പാലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളിൽ പാലത്തിൽ അടിഞ്ഞ മരങ്ങളും മറ്റും നീക്കം ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നദീ തീരങ്ങളിലെ മുളകൾ വെട്ടുന്നത് സംബന്ധിച്ച് പ്രാദേശികമായി തീരുമാനങ്ങൾ എടുക്കണം. മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, കുഞ്ഞുകോശി പോൾ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോൺ കെ.മാത്യൂസ്, വർഗീസ് മാമ്മൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, ആർ.എസ്.പി ജില്ല സെക്രട്ടറി, ജോർജ് വർഗീസ്, ജോൺസൺ കുര്യൻ, ഷിബു പുതുക്കേരി, ജേക്കബ് കെ.ഇരണയ്ക്കൽ, ജോർജ് വർഗീസ് തുണ്ടിയിൽ, വിനോദ് കളക്കുടി, ജോർജ് ഈപ്പൻ, ഷാജൻ മാത്യു, എം.വി. കോശി, പഞ്ചായത്ത് അംഗങ്ങളായ ജൂലി കെ.വർഗീസ്, രശ്മി മോൾ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജേഷ് സുരഭി, ഷാജി അലക്സ് വർഗീസ് വെള്ളാപ്പള്ളി, വർഗീസ് മാമ്മൂട്ടിൽ, ടോണി കുര്യൻ , ബിന്ദു ജെ.വൈക്കത്തുശ്ശേരി, രജീവ് താമരപ്പള്ളി, രഘു വേങ്ങാണ്ടൂർ, മുൻ െഡപ്യൂട്ടി ചീഫ് എൻജിനീയർ ഐ. ഫിലിപ്, കോൺട്രാക്ടേഴ്സ് അസോ. ജില്ല പ്രസിഡൻറ് തോമസുകുട്ടി തേവരുമുറി എന്നിവരും പങ്കെടുത്തു. ഫോട്ടോ പ്രളയത്തിൽ തകർന്ന കോമളം പാലം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.