തേക്കുതോട് മേലേ പറക്കുളം റോഡ് തകർന്നു കോന്നി: തേക്കുതോട് മേലേ പറക്കുളം റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. മേലേപറക്കുളം ഇൻഡേക്ക് പമ്പ് ഹൗസിന് സമീപത്തേക്കും പ്രദേശത്തെ ജനവാസ മേഖലയിലേക്കും പോകുന്ന പ്രധാന റോഡാണിത്. പകുതിഭാഗം കോൺക്രീറ്റും പകുതിഭാഗം ടാറിങ്ങുമായി നിർമിച്ചിരിക്കുന്ന റോഡിലെ ടാർ ചെയ്തിരിക്കുന്ന ഭാഗമാണ് ഇളകിമാറിയത്. തേക്കുതോട് മൂഴിയിൽനിന്ന് കുത്തനെ കയറ്റമുള്ള റോഡായതിനാൽ ഇരുചക്ര വാഹനങ്ങളടക്കം ഇതുവഴി കടന്നുപോകുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കിലോമീറ്ററോളം മാത്രമല്ല കുത്തനെയുള്ള ഇറക്കത്തിൽ ടാറിങ് ഇളകി മെറ്റൽ റോഡിൽ നിരന്ന് കിടക്കുന്നതിനാൽ കാൽനടക്കാർ പോലും ബുദ്ധിമുട്ടിയാണ് നടന്നുപോകുന്നത്. തേക്കുതോട് മൂഴിയിൽനിന്ന് കുത്തനെ കയറ്റമുള്ളതിനാൽ ആളുകൾ ഓട്ടോറിക്ഷയിലാണ് സഞ്ചരിക്കുന്നത്. മഴക്കാലത്ത് ഒഴുകിയിറങ്ങുന്ന വെള്ളം റോഡിനിരുവശവും ഓട നിർമിക്കാത്തതിനാൽ റോഡിലൂടെയാണ് ഒഴുകുന്നത്. മഴ ശക്തമായാൽ ഈ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.