അടൂർ: തേപ്പുപാറ മേഖലയിലെ വേടമുരുപ്പ്, എസ്.ഐ.പി മേഖലകളിൽ ഭൂചലനം നടക്കാൻ സാധ്യതയെന്ന് തദ്ദേശവാസികൾ. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. മേഖലയിലെ പാറഖനനം മൂലം ഭൂമിയുടെ പാളികളിൽ വിള്ളൽ വീണിട്ടുണ്ട്. ഇവിടെ മണ്ണിന് കട്ടിയില്ല. അതിനാൽ സമീപഭാവിയിൽ വലിയ ഭൂചലനം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭം ഉണ്ടാകുമെന്ന് നാട്ടുകാർ പേടിക്കുന്നു. പാറമടകളിൽ അത്യുഗ്ര സ്ഫോടനം നടത്തിയാണ് പാറ പൊട്ടിക്കുന്നത്. ഒരു കൂറ്റൻ മല പൊട്ടിച്ചുതീർത്തു. റവന്യൂ വകുപ്പ് ഏതിനും കണ്ണടക്കുമ്പോൾ പഞ്ചായത്തും തികഞ്ഞ മൗനത്തിലാണ്. ദിവസവും നൂറുകണക്കിന് ലോഡ് പാറകളാണ് കടത്തുന്നത്. ഏനാദിമംഗലം, തേപ്പുപാറ മേഖലകളിൽ പൂർണമായും പാറഖനനം നിർത്തലാക്കണമെന്നതാണ് തദ്ദേശവാസികളുടെ ആവശ്യം. നിർമാണ പ്രവൃത്തികൾക്ക് ആവശ്യം അനുസരിച്ചു പ്രാദേശിക സ്ഥലത്തുമാത്രം അനുമതിയോടെ പാറ നൽകണമെന്നും മറ്റു ജില്ലയുടെ ആവശ്യങ്ങൾക്ക് ഏനാദിമംഗലം, തേപ്പുപാറ മേഖലയിലെ പാറ നൽകരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇങ്ങനെയായാൽ പാറമട, ക്രഷർ എന്നിവക്ക് അറുതിവരും. PTL ADR Nature
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.