നവീകരിച്ച ലബോറട്ടറി ഉദ്ഘാടനം ചെയ്​തു

മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷ​ൻെറ ചുമതലയിൽ നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം മാത്യു ടി. തോമസ്​ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡൻറ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ താക്കോൽദാനം നിർവഹിച്ചു. അനിയൻ മാത്യു, കുഞ്ഞുകോശി പോൾ, ലൈല അലക്സാണ്ടർ, ഡോ.സിനിഷ് പി. ജോയി, സി.എൻ. മോഹൻ, ഷാജി ജോൺ, ജോൺ മത്തായി, പി.വി. പ്രസാദ്, ഡോ. മാത്യു മാറേറ്റ് എന്നിവർ സംസാരിച്ചു. ബിനു വർഗീസ്, കെ.എം. എബ്രഹാം, കെ.കെ. സുകുമാരൻ, രാജൻ ഈപ്പൻ, പി.കെ. രാജശേഖരൻ നായർ, ജോസഫ് ഇമ്മാനുവൽ, എം.എച്ച്. അൻസാരി, സാംകുട്ടി പാലക്കമണ്ണിൽ, ടി.എസ്. ഉദയൻ, ഹരിശങ്കർ കർത്ത, പൊന്നപ്പൻ, സോമൻ, മുത്തു തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.