മല്ലപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പ്രളയത്തിൽ ദുരിതമേഖലകളിൽ ശുചീകരണ യജ്ഞവുമായി സേവാഭാരതി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ ഏഴ് പഞ്ചായത്തുകളിലാണ് ശബരിഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1200ൽപരം സേവാഭാരതി പ്രവർത്തകർ മഹാശുചീകരണ യജ്ഞം നടത്തിയത്. കോഴഞ്ചേരി, ഇരവിപേരൂർ, നിരണം ഖണ്ഡുകളിൽനിന്നുമുള്ള 600ലധികം വരുന്ന പ്രവർത്തകർ കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂർ, കവിയൂർ പഞ്ചായത്തുകളിൽ . പൊതു ഇടങ്ങൾ, ആറ്റുകടവുകൾ, പൊതുവഴികൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, വീടുകൾ, കിണറുകൾ എന്നിവിടങ്ങളാണ് പ്രധാനമായും ശുചീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.