വൈദ്യുതി പോസ്​റ്റുകൾ നീക്കുന്നില്ല; സംസ്ഥാന പാതയുടെ വികസനം വൈകുന്നു

റാന്നി: പുനലൂർ-മൂവാറ്റുപുഴ റോഡിൽ വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കാൻ വൈകുന്നു. ഇതുമൂലം റോഡി‍ൻെറ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതായി പരാതി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്ക്പടിക്കും മന്ദിരംപടിക്കും ഇടയിലാണ് വൈദ്യുതി പോസ്​റ്റ​ുകൾ ഉള്ളത്. മന്ദിരം-മണിമല 33കെവി ലൈനുകളുടെ തൂണുകളാണ് റോഡി‍ൻെറ മധ്യത്തില്‍ നില്‍ക്കുന്നത്. ഇതിനൊപ്പം നിന്നിരുന്ന കോണ്‍ക്രീറ്റ്​ തൂണുകള്‍ അധികൃതര്‍ നീക്കിയിട്ടുമുണ്ട്. സംസ്ഥാന പാതയുടെ നിർമാണം നടന്നുവരുന്നകാര്യം അറിയാത്ത മട്ടിലാണ് കെ.എസ്.ഇ.ബി അധികൃതര്‍. Ptl rni - 1 Post ഫോട്ടോ: റാന്നി വൈക്കത്തിനുസമീപം റോഡുപണിക്ക് തടസ്സമായ വൈദ്യുതി പോസ്​റ്റ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.