താളംതെറ്റി പത്തനംതിട്ടയിലെ മാലിന്യസംസ്കരണം; കൗൺസിലിൽ രൂക്ഷവിമർശനം

രണ്ടു​മാസമായി ആരോഗ്യ സ്ഥിരം സമിതി യോഗം ചേർന്നിട്ടില്ല പത്തനംതിട്ട: നഗരത്തിലെ മാലിന്യ സംസ്കരണസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പത്തനംതിട്ട നഗരസഭ കൗൺസിൽ തീരുമാനം. നഗരത്തിലെ മാലിന്യസംസ്കരണ സംവിധാനങ്ങൾ താറുമാറായെന്നും ഇത് ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ വിളിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11മുതൽ വൈകീട്ട് ആറുവരെയാണ് ഈ വിഷയത്തിൽ ചർച്ചനടന്നത്. നഗരസഭയുടെ മാലിന്യ സംസ്കരണസംവിധാനങ്ങൾക്ക് നേതൃത്വം നൽകേണ്ട ആരോഗ്യ സ്ഥിരം സമിതി രണ്ടു മാസമായി കൂടാത്തതു കാരണം മാലിന്യസംസ്കരണം നാഥനില്ലാ കളരിയായെന്നും മാലിന്യം റോഡരികിൽ തള്ളുന്നവ​രെ പിടികൂടാൻ രാത്രികാല പരിശോധന ഇ​െല്ലന്നും നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ആരോപിച്ചു. നഗരത്തി​ൻെറ പലഭാഗങ്ങളും മാലിന്യക്കൂമ്പാരമായി മാറിയെന്നും ഇവ നീക്കം ചെയ്യാൻ നടപടിയി​െല്ലന്നും എ. സുരേഷ് കുമാർ, റോസ്ലിൻ സന്തോഷ്, സിന്ധു അനിൽ എന്നിവർ പറഞ്ഞു. സ്ഥിരമായി സ്ഥിരം സമിതി കൂടാത്തതിനാൽ വിഷയങ്ങൾ ഉന്നയിക്കാൻ വേദിയി​െല്ലന്ന് ആരോഗ്യസ്ഥിരം സമിതിയിലെ ഏക കോൺഗ്രസ് അംഗം എം.സി. ഷെറീഫ് പറഞ്ഞു. മാലിന്യസംസ്കരണത്തിന്​ നഗരസഭ ഏർപ്പെടുത്തിയ ഏജൻസി തികഞ്ഞ അലംഭാവം കാണിക്കുന്നതായും അമിതമായി നിരക്ക്​ വാങ്ങുന്നതായും ആനി സജി, മേഴ്സി വർഗീസ്, ആൻസി തോമസ് എന്നിവർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ ചളിവെള്ളം നിറഞ്ഞ ആറ്റരികിലെ കിണറുകൾ വൃത്തിയാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റോഷൻ നായർ, അംബിക വേണു, അഖിൽ കുമാർ ഷീന രാജേഷ് എന്നിവർ ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളിലും ഉദ്യോഗസ്ഥ അലംഭാവം ഉണ്ടാകു​െന്നന്ന് സി.കെ. അർജുനൻ ആരോപിച്ചു. നഗരത്തിൽ നായ്​ശല്യം രൂക്ഷമാണെന്നും അംഗങ്ങൾ പറഞ്ഞു. നായ്​ക്കളെ പിടിക്കാൻ ഫണ്ട് ​െചലവഴിക്കാൻ പാടി​െല്ലന്ന സർക്കാർ ഉത്തരവുള്ളതായി വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ആർ. അജിത് കുമാർ പറഞ്ഞു. മാലിന്യസംസ്കരണത്തി​ൻെറ പേരിൽ നഗരസഭ പുതിയ ബസ്​ സ്​റ്റാൻഡ്​​ ഇനി മാലിന്യക്കൂമ്പാരമാക്കാൻ അനുവദിക്കി​െല്ലന്ന് എസ്.ഡി.പി.ഐ കൗൺസിലർമാരായ എസ്. ഷമീർ, എസ്. ഷൈലജ എന്നിവർ പറഞ്ഞു. --------- boxxxxxxxxxxxx വിഷയം ഗൗരവമുള്ളത്​; മെച്ചപ്പെടുത്തുമെന്ന്​ ചെയർമാൻ തുടർച്ചയായി ആരോഗ്യ സ്ഥിരം സമിതി കൂടാൻ കഴിയാത്ത സാഹചര്യം ഗൗരവമായി കാണുമെന്നും സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ തുക വാങ്ങാൻ ഏജൻസിയെ അനുവദിക്കില്ലെന്നും റോഡരികിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശിക്ഷ നടപടി കർശനമാക്കുമെന്നും നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. നഗര ശുചിത്വ പദവി ലഭ്യമാകുന്നതിന് മുന്നോടിയായി ബോധവത്​കരണം, റിങ്​- ബിൻ കമ്പോസ്​റ്റ്​ വിതരണം , തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ വേസ്​റ്റ്​ കുഴികൾ എന്നിവ അടിയന്തരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ---------- വൈദ്യുതി മുടങ്ങും തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുളക്കാട്, മുല്ലേലി പാലം എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.