പി. രാജൻ പിള്ള രാഷ്​ട്രീയത്തിലെ അതുല്യ പ്രതിഭ -തിരുവഞ്ചൂർ

അടൂർ: ജനകീയ പ്രവർത്തനങ്ങളാൽ ആളുകളുടെ മനസ്സുകളിൽ ആഴത്തിൽ ഇടം നേടിയ പ്രതിഭ ആയിരുന്നു പി. രാജൻ പിള്ള എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കോൺഗ്രസ് പള്ളിക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറായിരുന്ന പി. രാജൻ പിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ച് തെങ്ങമം പി. രാജൻ പിള്ള ഫൗണ്ടേഷൻ ഗദ്ദിക ചാരിറ്റബിൾ ആൻഡ് കൾചറൽ ഓർഗനൈസേഷൻ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനവും വിവിധ പരിപാടികളുടെ ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘടന പ്രസിഡൻറ്​ വാഴുവേലിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ സമ്മാന വിതരണം നടത്തി. ചേന്നം പുത്തൂർ കോളനിയിൽ നടത്തിയ ജീവിതശൈലി മെഡിക്കൽ ക്യാമ്പിൽ ജി. ഗോപി പിള്ള അധ്യക്ഷത വഹിച്ചു. പി. രാജൻ പിള്ളയോടൊപ്പം 1995-2000 കാലഘട്ടത്തിൽ ജനപ്രതിനിധികളായിരുന്ന കെ.ബി. സുശീല, പഴകുളം ശിവദാസൻ, തോമസ് തരകൻ എന്നിവരെയും വിവിധ മേഖലകളിൽ പ്രാഗല്​ഭ്യം തെളിയിച്ച തെങ്ങമം മാധവക്കുറുപ്പ്, ശില സന്തോഷ്‌, ആദിൽ എന്നിവരെയും ആദരിച്ചു. പി. രാജൻ പിള്ളയുടെ സ്മരണാർഥം സംഘടിപ്പിച്ച സംസ്ഥാനതല പ്രസംഗ മത്സരം വൈഖരിയിൽ ഒന്നാം സ്ഥാനം നേടിയ സോനു സി. ജോസ്, രണ്ടാം സ്ഥാനം നേടിയ സോജു സി. ജോസ്, മൂന്നാം സ്ഥാനം നേടിയ ശ്രീവംശ് നിരാമയ് കൃഷ്ണൻ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനത്തിന് 5001 രൂപയും തെങ്ങമം ശ്രീനന്ദനത്തിൽ ജെ. ജയചന്ദ്രൻ നായർ മെമ്മോറിയൽ ട്രോഫിയും രണ്ടാം സ്ഥാനത്തിന് 2501 രൂപയും തോട്ടുവ ഉദയഭവനത്തിൽ പി. വാസുദേവക്കുറുപ്പ് മെമ്മോറിയൽ ട്രോഫിയും മൂന്നാം സ്ഥാനത്തിന് 1501 രൂപയും പള്ളിക്കൽ മേടയിൽ എം.കെ. രാമനുണ്ണിത്താൻ മെമ്മോറിയൽ ട്രോഫിയും നൽകി. ചികിത്സ സഹായവും വിതരണം ചെയ്തു. PTL ADR Thiruvanchoor പി. രാജൻ പിള്ള അനുസ്മരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.