പോളിടെക്നിക് സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട: പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളജിലെ ഒന്നാംവര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ശനിയാഴ്ച രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. രജിസ്ട്രേഷന്‍ സമയം 23ന് രാവിലെ 10 മുതല്‍ 11 വരെ. സംസ്ഥാനതല റാങ്ക്​ പട്ടികയിൽ ഉള്‍പ്പെട്ടവരും (ജനറല്‍ കാറ്റഗറി 1-15000 റാങ്ക്, ഇ.ഡബ്ല്യു.എസ്- റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ട എല്ലാവരും, കമ്യൂണിറ്റി റിസര്‍വേഷന്‍ - റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ട എല്ലാവരും) ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളജില്‍ ഹാജരാകണം. ഫോണ്‍: 9446065152, 9447045879. ------------- ഫോട്ടോഗ്രാഫര്‍ നിയമനം പത്തനംതിട്ട: ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പി​ൽ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന് വൈകീട്ട്​ അഞ്ചുവരെ വകുപ്പി​ൻെറ കോട്ടയം മേഖലാ ഓഫിസില്‍ സ്വീകരിക്കും. ഇ-മെയിലില്‍ സ്വീകരിക്കില്ല. വിശദവിവരത്തിന് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസുമായോ പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസുമായോ ബന്ധപ്പെടുക. ഫോണ്‍: 0481 2561030/04682 222657.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.