'നിങ്ങൾക്കൊപ്പം' ജൈവകൃഷി തുടങ്ങി

കോന്നി: ഇന്ത്യൻ സീനിയർ ചേംബർ കോന്നി റീജ്യ​ൻെറ 'നിങ്ങൾക്കൊപ്പം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജൈവ കൃഷി കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. പദ്ധതിക്കായി കൃഷിഭൂമി സൗജന്യമായി വിട്ടുനൽകിയ തേക്കിനേത്ത് എബ്രഹാം ഫിലിപ്പിനെ സി.പി.ഐ ജില്ല സെക്രട്ടറിയും അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻറുമായ എ.പി. ജയൻ പൊന്നാടയണിയിച്ചു. കോന്നി സീനിയർ ചേംബർ പ്രസിഡൻറ് വി.ബി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡൻറ് സുലേഖ വി. നായർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സിന്ധു സന്തോഷ്, കെ.ജി. ഉദയകുമാർ, സോമൻപിള്ള തുടങ്ങിയവർ വിവിധ കാർഷിക പദ്ധതികൾ ഉദ്​ഘാടനം ചെയ്തു. കോന്നി സീനിയർ ചേംബർ സെക്രട്ടറി രാജീസ് കൊട്ടാരം, സാംസൺ മണലൂർ, ജോജി ജോയ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.