പത്തനംതിട്ട: പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവർക്ക് പകരം വീടും കൃഷി നാശം സംഭവിച്ചവർക്ക് ധനസഹായവും അടിയന്തരമായി അനുവദിക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി പരിഹാരമാർഗങ്ങൾ കാണണം. വികസനത്തിൻെറ പേരിൽ നടക്കുന്ന അശാസ്ത്രീയ പ്രകൃതി ചൂഷണം അവസാനിപ്പിക്കണം. പരിസ്ഥിതിലോല പ്രദേശമായ കൂട്ടിക്കലിൽ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ അഞ്ചു വർഷം മുമ്പ് പത്രമാധ്യമങ്ങളടക്കം നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിൻെറ ഫലമാണ് ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചതെന്ന് ജില്ല കമ്മിറ്റി വിലയിരുത്തി. പ്രസിഡൻറ് അടൂർ റോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. സുരേഷ് പി. കുമാർ ത്രിവേണി, പി.പി. ജോൺ, വർഗീസ് തോമസ്, ജോൺസൺ മാത്യു, ശശിധരൻ പിള്ള, മണി, രാജൻ കടമാൻകുളം, മനു പോളത്തിറ, റോണി ഉമ്മൻ, റഹിം, ജോൺ മത്തായി, ജയ്സൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.