മലവെള്ളപ്പാച്ചിലിൽ രക്ഷകരായി പിതാവും പുത്രനും

പന്തളം: ആറാട്ടുപുഴയിൽനിന്ന്​ എത്തിയ മത്സ്യത്തൊഴിലാളിയായ പിതാവും പുത്രനും പ്രളയജലത്തിൽ അകപ്പെട്ട പന്തളത്തെ നുറുകണക്കിന് ആളുകൾക്ക് രക്ഷകരായി. ആറാട്ടുപുഴ കള്ളിക്കാട് വള്ളിയിൽ സന്തോഷ് (44), മകൻ അക്ഷയ് (19) എന്നിവരാണ് വള്ളവുമായി എത്തിയത്. പന്തളത്തി‍ൻെറ പടിഞ്ഞാറൻ മേഖലയായ കരിങ്ങാലി പുഞ്ചയിൽ പെരുവെള്ളം കയറിയപ്പോൾ മത്സ്യത്തൊഴിലാളിയായ സന്തോഷ് മകനെയും കൂട്ടി പന്തളത്ത് എത്തി. ഇരുവരും രാപകൽ ഭേദമില്ലാതെ പ്ലാവിള കോളനി ഉൾപ്പെടെ സ്ഥലങ്ങളിൽനിന്ന്​ കുട്ടികൾ, വൃദ്ധർ ഉൾപ്പെടെ നൂറുകണക്കിനുപേരെ പെരുവെള്ളപാച്ചിലിൽനിന്ന്​ രക്ഷിച്ച്​ റോഡിൽ എത്തിച്ചു. പന്തളം-മാവേലിക്കര റോഡരികിൽ വള്ളം ഇട്ടിരിക്കുകയാണ്. കഴിഞ്ഞ രാത്രി വെള്ളത്താൽ ഒറ്റപ്പെട്ട് പ്ലാവിള കോളനിയിൽ ഒരാൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ രാത്രിയിൽ ഇവർ അവിടെയെത്തി രക്ഷപ്പെടുത്തി റോഡിൽ എത്തിച്ചു. പിന്നീട് നാട്ടുകാർ ആശുപത്രിയിലേക്ക്​ മാറ്റി. ----------- ഫോട്ടോ: ആറാട്ടുപുഴ കള്ളിക്കാട് വള്ളിയിൽ സന്തോഷ്, മകൻ അക്ഷയ് എന്നിവർ വള്ളവുമായി വെള്ളത്താൽ ഒറ്റപ്പെട്ട് പ്ലാവിള കോളനിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.