എൻ.എസ്​.എസ്​ അവാർഡ് വിതരണം

പന്തളം: 1221ാം നമ്പർ പെരുമ്പുളിക്കൽ എൻ.എസ്.എസ് കരയോഗം അവാർഡ് വിതരണവും അനുമോദന യോഗവും നടത്തി. പന്തളം താലൂക്ക് യൂനിയൻ പ്രസിഡൻറ്​ പന്തളം ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടൂ എന്നിവക്ക്​ മുഴുവൻ എ പ്ലസും, എൻജിനീയറിങ്​ ഡിപ്ലോമ, ബി.എ സംസ്കൃതം എന്നിവക്ക്​ റാങ്കും നേടിയ വിദ്യാർഥികളെ കാഷ് അവാർഡ് നൽകി അനുമോദിച്ചത്. കരയോഗം വകയും നരിയാരത്തുമഠത്തിൽ കെ.എൻ. രാഘവക്കുറുപ്പ് മെമ്മോറിയൽ കാഷ് അവാർഡുമാണ്​ നൽകിയത്. കരയോഗം പ്രസിഡൻറ് ആർ. മോഹനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം എ.കെ. വിജയൻ, യൂനിയൻ സെക്രട്ടറി കെ.കെ. പത്മകുമാർ, കരയോഗം സെക്രട്ടറി കെ. രാമചന്ദ്രക്കുറുപ്പ്, കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ----------- ഫോട്ടോ: പെരുമ്പുളിക്കൽ എൻ.എസ്.എസ് കരയോഗത്തിൽ യൂനിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി കാഷ് അവാർഡുകൾ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.