ഒഴുകിയെത്തിയ തടി പാലത്തിന്​ ഭീഷണി

റാന്നി: വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ കൂറ്റൻതടി റാന്നിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തി​ൻെറ തൂണുകൾക്ക് ഭീഷണിയാകുന്നു. തൂണിൽ തടി തടഞ്ഞുനിൽക്കുകയാണ്​. റാന്നിയില്‍ പമ്പ നദിക്കുകുറുകെ ഉപാസനക്കടവിനെയും പെരുമ്പുഴ കടവിനെയും ബന്ധിപ്പിച്ച് നിര്‍മിക്കുന്ന പുതിയ പാലത്തി‍ൻെറ തൂണിലാണ് തടി കുടിങ്ങിക്കിടക്കുന്നത്. പഴയ രണ്ടുപാലങ്ങളുടെ തൂണിലും തടിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്. മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ പാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാക്കും. ഇടിഞ്ഞുവീണ പാലത്തി‍ൻെറ അവശിഷ്​ടങ്ങളും നദിയിലുണ്ട്. ഇതില്‍ തടഞ്ഞാണ് മാലിന്യങ്ങള്‍ കുന്നുകൂടുന്നത്. --------------------- Ptl rni_ 3 bridge ഫോട്ടോ: റാന്നിയിൽ നിർമാണത്തിലിരിക്കുന്ന പാലത്തി​ൻെറ തൂണുകളിൽ തട്ടിനിൽക്കുന്ന തടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.