ഉടുമ്പ്​ മാംസം പാചകത്തിനിടെ മൂന്നുപേർ കുടുങ്ങി

വടശ്ശേരിക്കര: കൊടുമുടി വനത്തിൽനിന്നും ഉടുമ്പിനെ പിടിച്ചു കൊന്ന്​ മാംസം പാചകം ചെയ്യുന്നതിനി​ടെ വനപാലക സംഘം എത്തി മൂന്നുപേരെ പിടികൂടി. കൊടുമുടി രേഷ്​മാലയം എം.ആർ രാധാകൃഷ്ണൻ (46), കൊടുമുടി മുരുപ്പേൽ എം.കെ അനു (36), മീൻകുഴി മാമ്പറ്റയിൽ സജി ആനന്ദൻ(49) എന്നിവരാണ്​ അറസ്​റ്റിലായത്​. മൂവരെയും കോടതി റിമാൻഡ്​​ ചെയ്​തു. തിങ്കളാഴ്ച വൈകുന്നേരം ഇവർ കൊടുമുടി വനത്തിൽ വേട്ടനായയെ ഉപയോഗിച്ചാണ് ഉടുമ്പിനെ പിടികൂടിയത്. ബുധനാഴ്​ച രാവിലെ രാധാകൃഷ്ണ​ൻെറ വീട്ടിൽ മാംസം വേവിക്കുമ്പോഴാണ് വനപാലകർ എത്തി മൂന്നു പേരെയും അറസ്​റ്റു ചെയ്തത്. നാലാം പ്രതി സുനിൽ ഒളിവിൽ ആണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു . വടശ്ശേരിക്കര ​െഡപ്യൂട്ടി റെയ്ഞ്ചർ ആർ. വിനോദിന്​ ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിലാണ്​ പരിശോധന​. ചിറ്റാർ ​െഡപ്യൂട്ടി റെയ്ഞ്ചർ കെ.സുനിൽ, എസ്.എഫ്.ഒ കെ. അശോകൻ, ബീറ്റ് ഫോറസ്​റ്റർമാരായ എ. ജോസ്, ജെ. അനസ്, സുബി മോൾ ജോസഫ്, വാച്ചർ എ.പി. രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ്​ പരിശോധന നടത്തിയത്​. ------------ അറസ്​റ്റിലായ രാധാകൃഷ്ണൻ, അനു, സജി ആനന്ദൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.