പ്രവാചകൻെറ ജീവകാരുണ്യ പ്രവർത്തനം മാതൃകയാക്കണം പത്തനംതിട്ട: പ്രവാചകൻ മുഹമ്മദ് നബിയുടെ ലളിതജീവിതവും ജീവകാരുണ്യ പ്രവർത്തനങ്ങളും മനുഷ്യർ മാതൃകയാക്കണമെന്ന് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും അസം കേന്ദ്രസർവകലാശാല അധ്യാപകനുമായ ഡോ. മുഹമ്മദ് ബഷീർ. കേരള കോൺഗ്രസ്-എം സംസ്കാരവേദി സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. നന്മ മരം ഡയറക്ടർ ഡോ. സൈജു ഖാലിദ് ആമുഖ പ്രസംഗവും കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാൽ മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഡോ. ബിബിൻ കെ. ജോസ്, സജി തോമസ് (യു.എൻ.എ.ഐ), ഡോ. എ.കെ. അപ്പുക്കുട്ടൻ, അഡ്വ. മനോജ് മാത്യു, ഡോ. ആൻസി ജോസഫ്, രാജു കുന്നക്കാട്, ഡോ. വർഗീസ് പ്ലാവിള, ബഷീർ വടകര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.