പന്തളം: പരിസ്ഥിതി ലോല പ്രദേശമായ പന്തളം കുരമ്പാല ആതിരമലയിൽ തുടർച്ചയായുണ്ടാകുന്ന മഴയിൽ അപകട സാധ്യതയെന്ന ദുരന്തനിവാരണ സമിതിയുടെയും ജിയോളജി വകുപ്പിൻെറയും മുന്നറിയിപ്പിനെ തുടർന്ന് നഗരസഭ അധികൃതർ അവലോകനം യോഗം ചേർന്നു. ജാഗ്രത പാലിക്കാനുള്ള അനൗൺസ്മൻെറ് നടത്താൻ തീരുമാനിച്ചു. ആതിരമലക്ക് ചുറ്റുമായി 360യോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെ പറന്തലിലെ ആരാധാന ലയത്തിലേക്ക് മാറ്റാനും അടിയന്തരഘട്ടത്തിൽ തിരുമാനിക്കും. ഭയാശങ്കകളൊന്നും വേെണ്ടന്നും ജാഗ്രത മതിയെന്നും അധികൃതർ അറിയിച്ചു. പന്തളം നഗരസഭയിൽ 16, 17, 18 ഡിവിഷനുകളിലെ ബന്ധപ്പെട്ട സ്ഥലമാണ് ആതിരമല. പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അധ്യക്ഷതവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ കെ. സീന, കൗൺസിലർമാരായ അംബിക രാജേഷ്, രാജേഷ് കുമാർ, അജിത് കുമാരി, സെക്രട്ടറി ആർ. രേഖ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, മെഡിക്കൽ ഓഫിസർ ഡോ. നിഷ, എസ്.ഐ വേണുകുമാർ, വില്ലേജ് ഓഫിസർ സന്തോഷ്, സി.ഡി.എസ് ചെയർപേഴ്സൻ ശ്രീദേവി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ------------- ഫോട്ടോ: ആതിരമലയിലെ മണ്ണിടിച്ചിൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ നഗരസഭ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം 2 കുരമ്പാല ആതിരമല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.