വടശ്ശേരിക്കര: വടശ്ശേരിക്കര പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28ന് വൈകീട്ട് അഞ്ചിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04735 252029. വടശ്ശേരിക്കര പഞ്ചായത്തില്‍ ബില്ലുകള്‍ ഇഗ്രാംസ്വരാജ് പോര്‍ട്ടില്‍ തയാറാക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസി. ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. പട്ടികജാതി പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ നവംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫിസില്‍ നൽകണം. ഫോണ്‍: 04735 252029. ----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.