പേങ്ങാട്ടുകടവ് പാലത്തി‍െൻറ കോണ്‍ക്രീറ്റ് തകർന്നു

പേങ്ങാട്ടുകടവ് പാലത്തി‍ൻെറ കോണ്‍ക്രീറ്റ് തകർന്നു റാന്നി: തിരുവാഭരണ പാതയിലെ പേങ്ങാട്ടുകടവ് പാലത്തി‍ൻെറ കോണ്‍ക്രീറ്റ് തകർന്ന് അപകടാവസ്ഥയിൽ. മഴയത്ത് കോൺക്രീറ്റ് തകര്‍ന്ന് കമ്പി പുറത്തുകാണാം. കല്ലാറിനു കുറുകെയാണ് ചെറിയ പാലം നിര്‍മിച്ചത്. പാലത്തി‍ൻെറ വടശ്ശേരിക്കര ഭാഗത്താണ് തകര്‍ച്ച. അപ്രോച്ച് റോഡ് പാലവുമായി ചേരുന്നിടത്തെ കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പി പുറത്തായ നിലയിലാണ് പാലം. മൂന്നുവര്‍ഷം മുമ്പ് ഇടക്കുളം വടശ്ശേരിക്കര തിരുവാഭരണ പാതയില്‍ പേങ്ങാട്ടുകടവില്‍ നിര്‍മിച്ചതാണ് പാലം. തിരുവാഭരണ ഘോഷയാത്ര സുഗമമായി നദി കുറുകെ കടക്കുന്നതിനായി നിര്‍മിച്ച പാലത്തില്‍ ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതിയേയുള്ളൂ. ഇതില്‍ വടശ്ശേരിക്കര ഭാഗത്തെ അപ്രോച്ച് റോഡി‍ൻെറ നിര്‍മാണം ഇതുവരെ നടന്നിട്ടില്ല. Ptl rni - 2 bridge കോൺക്രീറ്റ് തകർന്ന് കമ്പി തെളിഞ്ഞ അപകടാവസ്ഥയിലായ പേങ്ങാട്ടുകടവ് പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.