അപ്പര്‍ കുട്ടനാട്ടില്‍ വൻ കൃഷിനാശം

തിരുവല്ല: മേയില്‍ രണ്ട് വെള്ളപ്പൊക്കത്തിന് സാക്ഷ്യംവഹിച്ച അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും പൊങ്ങിയ വെള്ളം കൊണ്ടുപോയത് കര്‍ഷക പ്രതീക്ഷകള്‍. മണിമലയാറി​ൻെറ തീരങ്ങളിലാണ് കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. കൃഷി വകുപ്പി​ൻെറ പ്രാഥമിക വിലയിരുത്തലില്‍ 1.49 കോടിയുടെ കൃഷി നശിച്ചു. 621 കര്‍ഷകരുടെ നഷ്​ടം മാത്രമാണ് നിലവിൽ തിട്ടപ്പെടുത്തിയത്. 21.86 ഹെക്ടറിലെ കൃഷി നശിച്ചതായാണ് വിലയിരുത്തല്‍. മേയില്‍ രണ്ടുവട്ടം അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതോടെ ഓണവിപണി ലക്ഷ്യംവെച്ച ഏത്തവാഴ, പച്ചക്കറി കൃഷികള്‍ എന്നിവ വന്‍ നഷ്​ടമായി മാറിയിരുന്നു. കന്നിമാസം വന്നതോടെ ഇനി വലിയ മഴക്കാലം ഉണ്ടാവില്ലെന്ന കണക്കുകൂട്ടലില്‍ കർഷകർ അടുത്ത സീസണിലേക്കുള്ള വാഴകളും കപ്പയും മറ്റ് കരകൃഷിയും ഇറക്കിയിരുന്നു. അവയാണ് അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാടേ നശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.