ക്യാമ്പിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞും

പന്തളം: രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി മാതാപിതാക്കൾ ദുരിതാശ്വാസ ക്യാമ്പിൽ. പന്തളം കടയ്ക്കാട് ശ്രീവത്സത്തിൽ സാജൻ - മാളു ദമ്പതികളാണ്​ മകൾ രണ്ട് മാസം പ്രായം ഉള്ള ശിവപ്രിയയുമായി ക്യാമ്പിൽ കഴിയുന്നത്. ഞായറാഴ്ച രാത്രിയോടെ അച്ചൻകോവിലാറ് കരകവിഞ്ഞ്​ റോഡിലേക്കും സമീപത്തെ വീടുകളിലും വെള്ളംകയറിയപ്പോഴും വീട്ടിൽ തന്നെ കഴിയുകയായിരുന്നു. വാർഡ് കൗൺസിൽ കെ.ആർ. രവി അറിയിച്ചതിനെ തുടർന്ന്​ തിങ്കളാഴ്ച അടൂർ അഗ്​നി രക്ഷാനിലയം ഓഫിസർ വി. വിനോദ് കുമാറി​ൻെറ നേതൃത്വത്തി​ൽ എട്ടംഗ സംഘവും പതിമൂന്ന് അംഗ സിവിൽ ഡിഫൻസ് സംഘവും അമ്മയെയും കുഞ്ഞിനെയും തോന്നല്ലൂർ ഗവ. യു.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കടയ്ക്കാട് വടക്ക് ഭാഗത്ത് നിന്നും പതിമൂന്നോളം കുടുംബങ്ങളെ ക്യാമ്പുകളിലെക്കും ബന്ധു വീടുകളിലേക്കുമായി അടൂർ ഫയർ ഫോഴ്സ് മാറ്റിയിരുന്നു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്​ന്നുവെങ്കിലും ക്യാമ്പിൽ തുടരാൻ അധികൃതർ നിർദേശിച്ചു. മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഇവർ ക്യാമ്പിൽ കഴിയുന്നത്. കോവിഡ്​ ബാധയുടെ സാഹചര്യത്തിൽ അമ്മക്കും കുഞ്ഞിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം അധികൃതർ ഗൗനിക്കുന്നില്ല. --------- ഫോട്ടോ: രണ്ട് മാസം പ്രായമുള്ള ശിവപ്രിയയുമായി അമ്മ മാളു തോന്നല്ലൂർ ഗവ. യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.