ദുരിതാശ്വാസ ക്യാമ്പ് തുറന്നു

തിരുവല്ല: നാലുദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിൽ വീടുകളിൽ വെള്ളം കയറിത്തുടങ്ങി. നിരണത്ത് . നിരണം സെൻട്രൽ എൽ.പി സ്കൂളിലാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ക്യാമ്പ് തുറന്നത്. വെള്ളം കയറിയ വീട്ടിൽനിന്ന്​ ഒരു കുടുംബത്തിലെ ഏഴുപേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. പമ്പാ, മണിമല നദികളിലും അനുബന്ധ തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ഒരുക്കം പൂർത്തിയായതായി തിരുവല്ല തഹസിൽദാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.