റാന്നി: റാന്നി നിയമസഭ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായി റവന്യൂ, വനം വകുപ്പുകളുടെ സംയോജിത യോഗം വിളിച്ചുചേർക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. റാന്നിയിലെ വിവിധ വില്ലേജുകളിലെ പട്ടയം സംബന്ധിച്ച് പ്രമോദ് നാരായൺ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വനം വകുപ്പിൻെറ രേഖകൾപ്രകാരം പത്തനംതിട്ട ജില്ലയിൽ റാന്നി-കോന്നി വനം ഡിവിഷനിൽ 25 പട്ടികവർഗ സങ്കേതങ്ങളാണുള്ളത്. ഇതിൽ 1977ന് മുമ്പുള്ള വനഭൂമിയിലെ കൈയേറ്റം ക്രമവത്കരിച്ച് കേന്ദ്രസർക്കാറിൻെറ അനുമതിക്ക് വിധേയമായി, പട്ടയം അനുവദിക്കുന്നതിന് സംയുക്ത പരിശോധന നടത്തി നടപടി തുടരുകയാണ്. മിനി സർവേ ടീമിൻെറ സംയുക്ത സർവേ പൂർത്തീകരിക്കുന്ന മുറക്ക് കേന്ദ്രസർക്കാറിൻെറ അനുമതി ലഭിക്കുന്നതനുസരിച്ച് പെരുമ്പെട്ടി- പൊന്തൻപുഴ മേഖലകളിൽ പട്ടയം നൽകാൻ തുടർനടപടി സ്വീകരിക്കും. കൊല്ലമുള, പരുവ, മണ്ണടിശാല, കക്കുടുക്ക, വലിയപതാൽ, വെച്ചൂച്ചിറ, അറയാഞ്ഞിലിമൺ ഭാഗങ്ങളിലെ കൃഷിക്കാർക്കും ദശാബ്ദങ്ങളായി കൈവശം െവച്ച് അനുഭവിക്കുന്ന താമസക്കാർക്കും പട്ടയം നൽകുന്നതിനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു. അടിച്ചിപ്പുഴ, ചൊള്ളനാവയൽ, വെച്ചൂച്ചിറ എക്സ് സർവിസ്മെൻ കോളനി, ചണ്ണ, മുക്കുഴി, ഒളികല്ല്, അത്തിക്കയം, തെക്കേതൊട്ടി, കടുമീൻചിറ, കുടമുരുട്ടി, അട്ടത്തോട്, പമ്പാവാലി, എയ്ഞ്ചൽവാലി, കൊട്ടംപാറ, പെരുനാട്, കുരുമ്പൻമുഴി, മണക്കയം, മോതിരവയൽ, അമ്പലപ്പാറ, അരയൻപാറ എന്നീ പ്രദേശങ്ങളിലെ പട്ടയപ്രശ്നങ്ങളും ഉടൻ പരിഹരിക്കണമെന്ന് എം.എൽ. എ സബ്മിഷനിൽ ആവശ്യപ്പെട്ടു. Ptl rni - 6 Minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.