മല്ലപ്പള്ളി: ടൗണും പരിസരവും മോഷ്ടാക്കളുടെ താവളമാകുന്നു. മല്ലപ്പള്ളി - തിരുവല്ല റോഡിൽ വീണ്ടും മോഷണം നടന്നു. കെ.എസ്. എബ്രഹാമിൻെറ ഉടമസ്ഥതയിലുള്ള രതീഷ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലും ടി.ഡി. രാജപ്പൻെറ പെയിൻറിങ് കടയിലും മോഷണം നടന്നു. കടയിലുണ്ടായിരുന്ന പിക്അപ് വാൻ കടത്തിക്കൊണ്ടുപോയി. 12,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പണി സാമഗ്രികളും വലിച്ചിഴച്ചിട്ട നിലയിലാണ്. ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് മോഷണം നടന്നത്. വാഹനവുമായി മോഷ്ടാക്കൾ കടമാൻകുളം ഭാഗത്തുകൂടി പോകുന്നത് കണ്ടതായി പത്രവിതരണക്കാർ പറയുന്നു. കീഴ്വായ്പൂര് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം തിങ്കളാഴ്ച പുലർച്ച ഇതേറോഡിൽ പഞ്ചായത്ത് ഓഫിസിനു സമീപത്തെ മത്സ്യവ്യാപാരക്കടയിലും പച്ചക്കറിക്കടയിലും മോഷണം നടന്നിരുന്നു. കല്ലൂപ്പാറ കടമാൻ കുളത്ത് ആൾ താമസമില്ലാത്ത വീട്ടിൽ മോഷണം നടന്നിട്ട് ഒരാഴ്ചപോലും കഴിഞ്ഞിട്ടില്ല. മോഷണങ്ങളും മോഷണ ശ്രമങ്ങളും ടൗണിലും പരിസരത്തും തുടർക്കഥയാകുമ്പോഴും ഒരു മോഷ്ടാവിനെപ്പോലും പിടികൂടാൻ കഴിയാതെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒമ്പത് മാസത്തിനുള്ളിൽ ഇരുപതിലധികം മോഷണങ്ങളും നിരവധി മോഷണശ്രമങ്ങളുമാണ് നടന്നത്. കൂടുതലും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.