വൈദ്യുതി സംബന്ധമായ അപകടങ്ങൾ: കണ്‍ട്രോള്‍ റൂം ആരംഭിച്ചു

പത്തനംതിട്ട: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ട സാഹചര്യത്തില്‍, കനത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912 എന്ന ടോള്‍ ഫ്രീ നമ്പര്‍ മുഖേന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കോ 9446009409, 9446009451 എന്നീ നമ്പറുകളിലോ അറിയിക്കാം. ഒരുകാരണവശാലും പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ പൊതുജനങ്ങള്‍ സ്പര്‍ശിക്കുവാന്‍ പാടുള്ളതല്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വൈദ്യുതി തകരാറുകള്‍ സംബന്ധിച്ച പരാതികള്‍ അതത് സെക്​ഷന്‍ ഓഫിസില്‍ ഫോണ്‍ മുഖേനയും അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.