​േപ്രാജക്ട്​ അസി. നിയമനം

പത്തനംതിട്ട: എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 15ാം ധനകാര്യ കമീഷന്‍ ഗ്രാൻറ്​ ഉപയോഗിച്ചുള്ള പദ്ധതികളുടെ ബില്ലുകള്‍ തയാറാക്കുന്നതിനും ജിയോ ടാഗിങ്​ ചെയ്യുന്നതിനും ഒരു ​േപ്രാജക്ട്​ അസിസ്​റ്റൻറിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പഞ്ചായത്ത് വെബ്സൈറ്റിലും പ്രവൃത്തിസമയങ്ങളില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍നിന്നും ലഭിക്കും. ഫോണ്‍: 0469 2650528, 9496042635, ഇ-മെയില്‍ ezhumattoorpanchayat@gmail.com. അസി. പ്രഫസര്‍ താല്‍ക്കാലിക നിയമനം പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി അടൂര്‍ എൻജിനീയറിങ് കോളജില്‍ അസി. പ്രഫസര്‍ തസ്തികയിലേക്ക്​ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്​റ്റ്​ / ഇൻറര്‍വ്യൂവിനായി ഈ മാസം 20ന് രാവിലെ 10.30ന് കോളജ് ഓഫിസില്‍ ഹാജരാകണം. അസി. പ്രഫസര്‍ (ഇലക്ട്രിക്കല്‍ ആൻഡ്​​ ഇലക്ട്രോണിക്സ്): യോഗ്യത:- ഇലക്ട്രിക്കല്‍ ആൻഡ്​​ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തരബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്​റ്റ്​ ക്ലാസ് നിര്‍ബന്ധം). വിശദവിവരങ്ങള്‍ക്ക് www.cea.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04734 231995.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.