സ്കൂൾ ഒരുക്കാം

സ്കൂളൊരുക്കി യൂത്ത് കോൺഗ്രസ്‌ കോഴഞ്ചേരി: യൂത്ത് കോൺഗ്രസി​ൻെറ പദ്ധതിയുടെ മല്ലപ്പുഴശ്ശേരി പഞ്ചായത്ത്‌തല ഉദ്ഘാടനം കുഴിക്കാലാ സി.എം.എസ് സ്കൂളിൽ നടന്നു. ഡി.സി.സി അംഗം മേഴ്‌സി സാമുവേൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ ജിതിൻ രാജ് അധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ്​ റെന്നി രാജു, കെ.എസ്.യു ജില്ല കൺവീനർ ജോമി വർഗീസ്, മണ്ഡലം വൈസ് പ്രസിഡൻറ്​ ടെറിൻ ജോർജ് എന്നിവർ സംസാരിച്ചു. ജസ്​റ്റിൻ ഓന്തേകാട്, ജോസഫ് വിജയ്, മെൽവിൻ, ജിജോ, ജെബിൻ കുഴിക്കാലാ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.