ഓടയുടെ അറ്റകുറ്റപ്പണി തുടങ്ങി

തിരുവല്ല: ഉന്നത നിലവാരത്തിൽ പുനർനിർമിച്ച കാവുംഭാഗം - മുത്തൂർ റോഡിലെ പരുത്തിക്കപ്പടിയിൽ ഇടിഞ്ഞ ഓടയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. റോഡ്​ ടാറിങ്ങിനോട് ചേർന്ന് 200 മീറ്ററോളം ഭാഗത്തെ ഓടയാണ് ഒരു മാസം മുമ്പ് ഇടിഞ്ഞത്. ഇതുമൂലമുള്ള അപകട ഭീഷണി ചൂണ്ടിക്കാട്ടി വിവിധ മാധ്യമങ്ങൾ രണ്ടാഴ്ച മുമ്പ് വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. ഇടിഞ്ഞ ഭാഗത്തെ കോൺക്രീറ്റ് പാളികൾ പൊട്ടിച്ച് നീക്കം ചെയ്യുന്ന പണിയാണ് ആരംഭിച്ചിരിക്കുന്നത്. റോഡ് നിർമിച്ച കരാർ കമ്പനിയാണ് ഓടയുടെ അറ്റകുറ്റപ്പണി നടത്തുന്നതെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.