ബെന്യാമിന് ഡി.വൈ.എഫ്.ഐയുടെ ആദരം

പന്തളം: വയലാർ രാമവർമ സാഹിത്യ പുരസ്കാര ജേതാവ് ബെന്യാമിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ''മാന്തളിരിലെ ഇരുപത് കമ്യൂണിസ്​റ്റ്​ വർഷങ്ങൾ'' എന്ന നോവലിനാണ് നാൽപത്തിയഞ്ചാം വയലാർ പുരസ്കാരം ലഭിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ബെന്യാമിന് ഉപഹാരം നൽകി . സംസ്ഥാന പ്രസിഡൻറ്​ എസ്. സതീഷ്, ജില്ല പ്രസിഡൻറ്​ സംഗേഷ്.ജി.നായർ, ജില്ല സെക്രട്ടറി പി.ബി. സതീഷ്കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ആര്‍ .മനു, പന്തളം ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി എൻ. സി. അഭീഷ്,പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്‌ എച്ച് . ശ്രീഹരി, പന്തളം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് ഷാനവാസ്‌ എന്നിവർ പങ്കെടുത്തു. ഫോട്ടോ: ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി എ .എ. റഹിം ബെന്യാമിന് ഉപഹാരം നല്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.