കയർ ബോർഡ് സംഘടിപ്പിച്ച ദ്വിദിന സംരംഭകത്വ ശിൽപശാലക്ക്​ സമാപനം

റാന്നി: കയർ ബോർഡ് നേതൃത്വത്തിൽ റാന്നിയിൽ നടന്നുവന്ന ദ്വിദിന സംരംഭകത്വ ശിൽപശാലക്ക്​ സമാപനമായി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാജി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു. വലിയകാവ് കേന്ദ്രമായി അങ്ങാടി പഞ്ചായത്ത് അതിർത്തിയിൽ ആരംഭിക്കുന്ന എവർഗ്രീൻ കയർ വ്യവസായ സംഘത്തി​ൻെറ സഹകരണത്തോടെ നടന്ന ശിൽപശാലയിൽ കയർ ബോർഡി​ൻെറ സേവന പദ്ധതികൾ, സംരംഭകർക്കുള്ള ധനകാര്യ സേവനങ്ങൾ എന്നിവ സംബന്ധിച്ച വിവിധ ക്ലാസുകളാണ് സംഘടിപ്പിച്ചത്. കയർ ബോർഡ് മേഖല ഓഫിസർമാരായ വി. സുധീർ, സുനിൽകുമാർ, വ്യവസായി പി.വി. ജയൻ, പഞ്ചായത്ത് അംഗങ്ങളായ സുജ ബിനോയി, പി.എസ്. സതീഷ് കുമാർ, എസ്. ലാലൻ എന്നിവർ സംസാരിച്ചു. Ptl rni _2 coir ഫോട്ടോ: കയർ ബോർഡ് നേതൃത്വത്തിൽ റാന്നിയിൽ നടന്ന സംരംഭകത്വ ശിൽപശാലയുടെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രാജി രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.