അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ-ഷ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ-ഷ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ നാഷനല്‍ ഡേറ്റാബേസ് തയാറാക്കുന്നതി​ൻെറ ഭാഗമായി ഇ-ഷ്രാം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ നടത്തുന്നു. ജില്ലയിലെ നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ രജിസ്​റ്റര്‍ ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ 16നും 59നും ഇടയില്‍ പ്രായമുള്ള എല്ലാ തൊഴിലാളികളും ഏറ്റവും അടുത്തുള്ള അക്ഷയ/ സി.എസ്.സി വഴി ആധാര്‍, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉപയോഗിച്ച് രജിസ്​റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൗജന്യം. തൊഴിലാളികള്‍ ഇ.എസ്.ഐ/ഇ.പി.എഫ് പരിരക്ഷയുള്ളവരോ ഇന്‍കം ടാക്സ് അടക്കുന്നവരോ ആകാന്‍ പാടി​െല്ലന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ലൈഫ് ഗാര്‍ഡ് നിയമനം പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കര ഗ്രാമപഞ്ചായത്തി​ൻെറ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20നും 40നും മധ്യേ പ്രായമുള്ളതും കായികക്ഷമതയും നീന്തല്‍വൈദഗ്ധ്യം ഉള്ളവരും വടശ്ശേരിക്കര പഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായുള്ളവര്‍ക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവര്‍ സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ സഹിതം ഈമാസം 18ന് പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കണമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735 252029. പ്രോജക്ട് അസി. ഒഴിവ്​ പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസി. തസ്തികയിലേക്ക്​ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-1, യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻഡ്​​ ബിസിനസ് മാനേജ്‌മൻെറ്​ അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്​റ്റ്​ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി - 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍. അപേക്ഷകള്‍ വെള്ളപേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഈമാസം 21ന് അഞ്ചിന് മുമ്പായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734228498.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.