സിദ്ധനർ സർവിസ് സൊ​ൈസറ്റിയിൽനിന്ന്​ പുറത്താക്കി

ptl th 6 പത്തനംതിട്ട: സിദ്ധനർ സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡൻറ്​ ഒ. സുധാമണി, ജനറൽ സെക്രട്ടറി കെ. രവികുമാർ, സംസ്ഥാന ഓഡിറ്റർ ജി. രാഘവൻ എന്നിവരെ സംഘടനയിൽനിന്ന്​ ഒരു വർഷത്തേക്ക് പുറത്താക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി വാര്യത്ത് പുരുഷോത്തമൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2019 ജൂൺ 14ന് അധികാരമേറ്റശേഷം ഇന്നുവരെ 27 മാസങ്ങളിലെ മാസാന്ത്യ വരവുചെലവ് കണക്കുകളും വാർഷിക പദ്ധതി കണക്കുകളും സംസ്ഥാന സമിതിയിൽ ഇവർ അവതരിപ്പിച്ചിട്ടില്ല. സാമ്പത്തിക തിരിമറികൾ നടത്തിയതിലും ബോർഡ് യോഗങ്ങൾ വിളിക്കാത്തതിനുമാണ് പുറത്താക്കിയത്. ഡയറക്ടർ ബോർഡ് യോഗം കൂടിയാണ് ഇവരെ പുറത്താക്കിയത്. പകരം ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറായി കെ.ജി. അനിതയെയും വൈസ് പ്രസിഡൻറുമാരായി തുളസീധരൻ, രാജേന്ദ്രൻ പാതിരിക്കൽ, ഉഷ മുരളി, ജനറൽ സെക്രട്ടറിയായി വാര്യത്ത് പുരുഷോത്തമൻ, സംസ്ഥാന സെക്രട്ടറിയായി നെല്ലിക്കുന്നം സുലോചന, അസി.​ സെക്രട്ടറിയായി എൻ.എസ്. ഗോപി, രജിസ്ട്രാറായി പി.കെ. സോമൻ, ഓഡിറ്ററായി വിനോദ് മലനട എന്നിവരടങ്ങുന്ന ഭരണസമിതിയെ തെരഞ്ഞെടുത്തതായും ജനറൽ സെക്രട്ടറി പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ്​ കെ.ജി. അനിത, സംസ്ഥാന രജിസ്ട്രാർ പി.കെ. സോമൻ, അസി.​ സെക്രട്ടറി എൻ.എസ്. ഗോപി, സി.എസ്. ഗോപാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.