പത്തനംതിട്ട: ഗാന്ധിസം അവഗണിക്കപ്പെട്ടതാണ് ഇന്ത്യയുടെ മതേതരചിന്ത തകരാനും സ്വജനപക്ഷപാതം വളരാനുമുള്ള കാരണമെന്ന് കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. കേരള പ്രദേശ് ആറന്മുള നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് ചെയർമാൻ അബ്ദുൽകലാം ആസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ചെയർമാൻ ശ്രീകുമാർ പിള്ള സംഘടന സന്ദേശം നൽകി. ജില്ല ജനറൽ സെക്രട്ടറി ഏബൽ മാത്യു, കെ.ജി. റെജി, ഷിജിൻ വി. മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.ജി. പ്രസാദ് (ചെയ.), ജി.ആർ. ബാലചന്ദ്രൻ, എം.എസ്. സുനിൽ, ഗീവർഗീസ് ജോൺ, (വൈസ് ചെയ.), ഷിജിൻ കെ. മാത്യു (ജന. സെക്ര.), സി. രത്നമ്മ, ജോജി തോമസ്, ഹസീന ആസാദ് (സെക്ര.), ജെ.കെ.ടി. ജോർജ് (ട്രഷ.), ജനി പ്രദീപ്, ഏബൽ മാത്യു, അബ്ദുൽകലാം ആസാദ് (ജില്ല പ്രതിനിധികൾ). photo...mail.... കേരള പ്രദേശ് ആറന്മുള നിയോജക മണ്ഡലം സമ്മേളനം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.