കോന്നി ചന്ദനപ്പള്ളി റോഡ് പൊളിച്ചിട്ടിട്ട് ആറുമാസം

കോന്നി: കോന്നി പൂങ്കാവ് ചന്ദനപ്പള്ളി റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം പി.ഡബ്ല്യു.ഡി റോഡ് വിഭാഗത്തി​ൻെറ നേതൃത്വത്തിൽ നടക്കുന്ന കലുങ്ക് നിർമാണം അപകട കെണിയാകുന്നു. ആറുമാസത്തിലേറെയായി നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചിട്ട്. ഇപ്പോൾ നിർമാണം നിലച്ചിട്ട് മാസങ്ങളായി. പുനലൂർ മൂവാറ്റുപുഴ പാതയിൽനിന്ന്​ കോന്നി പൂങ്കാവ് റോഡിലെ താലൂക്ക് ആശുപത്രിക്ക് സമീപം വന്നുചേരുന്ന പോക്കറ്റ് റോഡിന് സമീപത്തായാണ് കലുങ്ക് നിർമിക്കുന്നത്. കുഴി നിർമിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ അപകട ഭീഷണിയാണ്. പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോന്നി പൂങ്കാവ് റോഡ് വഴിയും കോന്നി കുമ്പഴ റോഡ് വഴിയുമാണ് വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നത്. ഇതിനാൽ ഒട്ടേറെ വാഹനങ്ങൾ ഇതുവഴി വരുന്നതിനാൽ ഗതഗാതക്കുരുക്കുമുണ്ട്​. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. റോഡിലെ പൊടിശല്യവും കൂടുതലാണ്. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി വരുന്ന വാഹനങ്ങൾക്കും കുഴി ബുദ്ധിമുട്ട് സൃഷ്​ടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.