വിധവയായ വീട്ടമ്മയുടെ വീടിന് ഭീഷണിയായി തേക്ക്

-സബ് കലക്ടർക്ക് പരാതി നൽകി കോന്നി: വിധവയായ വീട്ടമ്മയുടെ വീടിന് ഭീഷണിയായ തേക്കുമരം മുറിച്ചുമാറ്റാത്തതിൽ പത്തനംതിട്ട സബ് കലക്ടർക്ക് പരാതി നൽകി. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത്​ മൂന്നാം വാർഡിൽ റോസമ്മ രാജ​ൻെറ വീടിനാണ്​ തേക്ക്​ ഭീഷണിയായിരിക്കുന്നത്. മുറിഞ്ഞകൽ കരിങ്കുടുക്ക റോഡിൽ വീടിനും വൈദ്യുതിലൈനിനും ട്രാൻസ്ഫോർമറിനും ഭീഷണിയായ മരം മുറിച്ചുമാറ്റാൻ കൂടൽ വി​േല്ലജ് ഓഫിസർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്നാണ് വീട്ടമ്മയുടെ പരാതി. വനം വകുപ്പിലും പരാതി നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. തുടർന്ന്​ സി.പി.ഐ മണ്ഡലം സെക്രട്ടേറിയേറ്റ്​ അംഗം സന്തോഷ് കൊല്ലൻപടിയെ സമീപിച്ചു. ഇദ്ദേഹം വില്ലേജ് ഓഫിസറെ ബന്ധപ്പെട്ടതിനെത്തുടർന്ന് വാക്കാൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. വീഴാറായ മരം വടം ഉപയോഗിച്ച് വലിച്ച് കെട്ടിയിരിക്കുകയാണിപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.