അപ്രായോഗിക നിർദേശങ്ങൾ പിൻവലിക്കണം

പന്തളം: കടകൾ​ പ്രവർത്തിക്കുന്നതിനുള്ള പ്രായോഗികമല്ലാത്ത നിർദേശങ്ങൾ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കടകൾ തുറക്കാൻ അനുമതി ലഭിച്ചതിൽ ദേശീയ വ്യാപാര ദിനമായ തിങ്കളാഴ്​ച വിജയം ആഘോഷിക്കും. ജില്ല പ്രസിഡൻറ്​ വി.എസ്. ഷജീർ അധ്യക്ഷതവഹിച്ചു. ഏകോപന സമിതി ജില്ല പ്രസിഡൻറ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്​ ജില്ല ജനറൽ സെക്രട്ടറി ബിജു, ട്രഷറർ പി.എസ്. നിസാമുദ്ദീൻ, ഷിബു ഉണ്ണിത്താൻ, ബിനോയ് ജോസഫ്, നസീർഖാൻ, മുഹമ്മദ് ഖാജ, ബിനു ശാമുവേൽ, അനീഷ് ജോൺ, സുരേഷ് കുറുങ്ങോട്ട്, ദിലീപ് കൊല്ലം മണ്ണിൽ, സുരേന്ദ്രൻപിള്ള, അബിൻ ബക്കർ, വി. വിനയൻ, രഞ്ജു സി.മാത്യു, രഞ്ജിത് എബ്രഹാം, ജോബി കോശി, അനീഷ് ബഷീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.