ധർണ നടത്തി

റാന്നി: പെരുനാട്‌ പഞ്ചായത്ത് ഭരണസമിതിയുടെ അനധികൃത പണപ്പിരിവിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വം നല്‍കുന്ന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസിനു മുന്നിൽ . മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് ഉദ്ഘാടനം നിർവഹിച്ചു. ജനകീയ പ്രതിരോധ സമിതി ചെയർമാൻ ദീപു പീടികയിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.എസ്. സജി, ഷിബു തോണിക്കടവില്‍, ജയ്സൺ പെരുനാട്, അരവിന്ദ് വെട്ടിക്കൽ, സന്ധ്യ രവീന്ദ്രൻ എന്നിവര്‍ സംസാരിച്ചു. പി.ടി. രാജു, ജോൺസൺ പതാലിൽ, വിൽസൺ കുപ്പക്കള്‍, രാജൻ വെട്ടിക്കൽ, ശശീന്ദ്രന്‍ കുളത്തുംനിരവേല്‍, ബ്ലസന്‍ വര്‍ഗീസ്‌ എന്നിവർ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.