കുരുമ്പന്‍മൂഴിക്കാരുടെ ദുരിതം പരിഹരിക്കും -മന്ത്രി വീണ ജോര്‍ജ്

റാന്നി: കുരുമ്പന്‍മൂഴി നിവാസികളുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര മാര്‍ഗം കാണുമെന്ന്​ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന്​ മുങ്ങിപ്പോയ കുരുമ്പന്‍മൂഴി കോസ്‌വേ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കിഴക്കന്‍ മേഖലയില്‍ കനത്ത മഴ പെയ്താല്‍ ഉടന്‍ കുരുമ്പന്‍മൂഴി കോസ്‌വേ മുങ്ങുകയും 650 കുടുംബങ്ങള്‍ താമസിക്കുന്ന കുരുമ്പന്‍മൂഴി ആദിവാസി കോളനി ദുരിതത്തിലാകുകയും ചെയ്യുന്നത് പതിവാണ്. ഇവരുടെ ദുരിതം അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. പാലത്തി​ൻെറ രൂപരേഖ തയാറായിട്ടുണ്ട്. പെരുന്തേനരുവിയില്‍നിന്ന് വനമേഖലയില്‍കൂടി കുരുമ്പന്‍മൂഴിയിലേക്കുള്ള പാതയും മന്ത്രി സന്ദര്‍ശിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.കെ. ജയിംസ്, ബീന ജോബി, വൈസ് പ്രസിഡൻറ്​ നിഷ അലക്‌സ്, ഡോ. സി.എസ്. നന്ദിനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. Ptl - 2 Veena ഫോട്ടോ അടിക്കുറിപ്പ്- കുരുമ്പന്‍മൂഴി- കുരുമ്പന്‍മൂഴി കോസ്‌വേ ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിക്കുന്നു. അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എ, ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.